ശൗലിന്റെ മകൻ യോനാഥാന്റെ മകനായ മെഫീബോെശത്തിനെ അധികരിച്ചുള്ള പഠനമാണ് നിശബ്ദതയിലെ സുവിശേഷത്തിന്റെ 9-മത്തെ എപ്പിസോഡിൽ വിവരിക്കുന്നത്. CMS ആംഗ്ലിക്കൻ സഭയിലെ പുരോഹിതനും സാമൂഹിക പ്രവർത്തകനും പാലിയേറ്റീവ് ശുശ്രൂഷയിൽ വ്യാപൃതനും നല്ല കർഷകനുമായ റവ. ബിജു എ. എസ് അച്ചന്റെ അർത്ഥ സംപുഷ്ഠമായ ധ്യാനചിന്തകൾ ഇന്നിന്റെ ജീവിത യാഥാർഥ്യങ്ങളിലേക്കുള്ള വിരൽ ചൂണ്ടുന്നു . 'ലജ്ജയുടെ അധരത്തിൽ നിന്നുമുള്ളവൻ' എന്ന അർത്ഥമാണ് മെഫീബോശെത്ത് എന്ന വാക്കിനുള്ളത്. ഒരു യുദ്ധത്തിൽ തന്റെ കുടുംബത്തെ നഷ്ടപ്പെട്ടു. ജീവനെ സംരക്ഷിക്കുന്ന വേളയിൽ ധാത്രിയുടെ കൈയിൽ നിന്ന് താഴെ വീണ്,മുടന്തനായ മെഫീ ബോശത്തിനെ ദാവീദ് രാജാവ് കണ്ടെത്തുകയും തന്റെ മേശയിൽ നിന്ന് ഭക്ഷണം നൽകുകയും ചെയ്തു. ശൗലിന്റെ വസ്തു വകകൾ മേഫിബോശേത്തിന് മടക്കി കൊടുക്കയും അവനോട് ദയ കാണിക്കുകയും ചെയ്യുന്നു.
ചിതറപ്പെട്ട വ്യക്തികളെ സ്വന്തത്തിലേക്ക് മടക്കി കൊണ്ടുവരുന്നതാണ് ഈ ഭാഗത്തിൽ നിന്നുള്ള ആദ്യ നിരീക്ഷണം. സ്വഭാവീക ജീവിതത്തിന്റെ അവകാശങ്ങൾ നിഷേധിക്കപ്പെട്ടവരുടെ അടുത്തേക്കുള്ള അന്വേഷണമാണ് സുവിശേഷം. കാണാതെ പോയ ആടിനെ അന്വേഷിക്കുന്ന നല്ല ഇടയന്റെ ശ്രേഷ്ഠമായ ഇടപെടലാണ് ദാവീദിൽ നിന്നും ഇവിടെ കാണുന്നത് . ചത്തനായോട് സമമാണെന്ന് സ്വയം അഭിസംബോധന ചെയ്യുന്ന മെഫീ ബോശെത്ത് സ്വയം ഉൾവലിയുന്ന ആളുകളെ പ്രതിനിധാനം ചെയ്യുന്നു. എന്നാൽ അവരിലേക്ക് ജീവനും പ്രതീക്ഷയും ചൈതന്യവും സമ്മാനിക്കുന്ന ഇടപെടലാണ് ദാവീദിൽ കാണുന്നത്. വൈകല്യങ്ങളെ മറയ്ക്കുന്ന വിശാലമായ മേശയിലേക്ക് പ്രവേശനമാണ് മെഫീ ബോശത്തിന്റെ സ്വതത്തിനെ വീണ്ടെടുക്കകയും സ്നേഹത്തിന്റെയും സ്വത്രന്ത്രത്തിന്റെ യാം സ്വയത്തിലേക്കുളvആം മടങ്ങി വരുവിനെ ഈ ഭാഗം നമ്മെ ഓർപ്പിക്കുന്നു.