ദൈവം തങ്ങളെ എൽപ്പിച്ച ശുശ്രൂഷകൾ ഭംഗിയായ് പൂർത്തികരിച്ച് തിരശ്ശീലയുടെ പുറകിലേക്ക് മാഞ്ഞു പോയ വ്യക്തിത്ത്വങ്ങളെ ഓർക്കുകയാണ് നിശബ്ദതയിലെ സുവിശേഷത്തിൽ. കർത്താവായ യേശു ക്രിസ്തുവിന്റെ ക്രൂശ് ചുമന്ന കുറേനക്കാരനായ ശിമോനെക്കുറിച്ചുള്ള ധ്യാനമാണ് നിശബ്ദതയിലെ സുവിശേഷത്തിന്റെ 15-ാം എപ്പിസോഡിൽ വിവരിക്കുന്നത്. കീക്കൊഴൂർ സെന്റ് തോമസ് ഇവാൻജലിക്കൽ സഭയിലെ വികാരിയായ് ശുശ്രൂഷ ചെയ്യുന്ന റവ. അലക്സ് എബ്രഹാം അച്ചന്റെ മനോഹരമായ ധ്യാന ചിന്തകൾ നമ്മുക്കേവർക്കും പ്രചോദനം നൽകട്ടെ. അലെക്സന്തരിന്റെയും രൂഫൊസിന്റെയും അപ്പനായ കുറേനക്കാരനായ ശിമോന് യേശു കർത്താവിന്റെ ക്രൂശ് ചുമപ്പാൻ നിയോഗം ലഭിച്ചു. വളരെ കുറച്ച് ഭാഗങ്ങളിൽ വളരെ ചുരുക്കമായ് മാത്രമേ പരാമർശിച്ചിട്ടുള്ളു ശിമയോനെ കുറിച്ച്.തന്റെ മക്കളിലൂടെ പിന്നിട് അറിയപ്പെടുകയും, അവരുടെ പേരിൽ മാത്രം അറിയപ്പെടുകയും ചെയ്ത ഒരു നിശബ്ദ കഥാപാത്രം. എന്നാൽ, ക്രൂശ് എടുത്ത് എന്നെ അനുഗമിക്കട്ടെ എന്ന് അരുളിച്ചെയ്ത യേശു കർത്താവ് പഠിപ്പിച്ചത്, തന്റെ ജീവിതത്തിൽ പ്രാവർത്തികമാക്കിയ വ്യക്തിയാണ് കുറേനക്കാരനായ ശിമോൻ. കർത്താവായ യേശു ക്രിസ്തുവിന്റെ കഷ്ടങ്ങളിലുള്ള കൂട്ടായ്മയിൽ പങ്കാളിയായ് തീർന്ന കുറേനക്കാരനായ ശിമോൻ.എന്നാൽ പേരിനോ പ്രശസ്തിക്കു വേണ്ടിയോ ഒന്നും ചെയ്യാതെ , ദൈവം തന്നെ ഏൽപ്പിച്ച ശുശ്രൂഷ ഭംഗിയായ് പൂർത്തികരിച്ച വ്യക്തിയായിരുന്നു ശിമോൻ. ഈ ധന്യമായ ജീവിതം നമ്മെ വെല്ലുവിളിക്കട്ടെ !